കൊവിഡില്‍ സര്‍ക്കാരിനൊപ്പം നിന്നു; ശശി തരൂരിന് കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിന് ശശിതരൂര്‍ എംപി, പി ജെ കുര്യന്‍ തുടങ്ങിയവര്‍ക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ രൂക്ഷ വിമര്‍ശം.

സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തി ലേഖനമെഴുതുകയും കൈയടി നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം മറക്കുകയാണെന്ന് പി സി വിഷ്ണുനാഥും ഷാനിമോള്‍ ഉസ്മാനും പരിഹസിച്ചു.

പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയുമ്പോഴാണ് മറ്റ് ചിലര്‍ സര്‍ക്കാരിനെ പുകഴ്ത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. സ്പ്രിങ്ക്ളര്‍ വിഷയമേറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു.

പാര്‍ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൂന്ന് നേതാക്കള്‍ മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെപിസിസിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി ജെ കുര്യനും കെ മുരളീധരനും പറഞ്ഞു. തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ക്ക് അടിയന്തരമായി പൂര്‍ണസമയ പ്രസിഡന്റുമാരെ വേണം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ദോഷമാകും.

അതേസമയം കെപിസിസി ഭാരവാഹികളുടെ ചുമതല അടക്കമുള്ള തര്‍ക്കവിഷയങ്ങള്‍ രാഷ്ട്രീയ കാര്യസമിതി പരിഗണിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News