ലോക്ഡൗണ്‍ പരിമിതികളില്‍ മികവുറ്റ ഹ്രസ്വ ചിത്രങ്ങളുമായി ഫസ്റ്റ് ക്ലാപ്പ്

തിരുവനന്തപുരം:  സിനിമയിലേക്ക് കടന്നു വരാനാഗ്രഹിച്ച് അവസരങ്ങള്‍ തേടി നടക്കുന്നവര്‍ക്ക്, തീര്‍ത്തും സൗജന്യമായി പ്രായോഗിക പരിശീലനവും, മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ ആരംഭിച്ച സിനിമാ കൂട്ടായ്മയായ ഫസ്റ്റ് ക്ലാപ്പ്, ഈ ലോക് ഡൗണ്‍ കാലത്ത് നടത്തുന്ന സിനിമാ പരിശീലനം വ്യത്യസ്ഥമാവുന്നു.

ഫസ്റ്റ് ക്ലാപ്പിലെ എഴുത്തുകാരൊരുക്കുന്ന തിരക്കഥകള്‍ സംവിധായകരുടെ നിര്‍ദ്ദേശാനുസരണം അഭിനേതാക്കള്‍ അവരവരുടെ വീടുകളില്‍ വെച്ച് മൊബൈല്‍ ക്യാമറകളില്‍ ചിത്രീകരിച്ചാണ് ഫസ്റ്റ് ക്ലാപ്പ് ലോക് ഡൗണ്‍ കാലത്തെ സിനിമാ പരിശീലനം മുന്നോട്ട് കൊണ്ടു പോവുന്നത്. ലോക്ക് ഡൗണ്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്ത ചിത്രങ്ങളാണെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ അമ്പരപ്പിക്കുന്ന സാങ്കേതിക മികവോടെ ഒരുക്കിയ നിരവധി പരിശീലന വീഡിയോകളാണ് ഫസ്റ്റ് ക്ലാപ്പ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.

ഫസ്റ്റ് ക്ലാപ്പ് അംഗമായ രശ്മി ഷാജൂണ്‍ തിരക്കഥയൊരുക്കി, പ്രമോദ് കൃഷ്ണന്‍ സംവിധാനം ചെയ്ത്. ഝൗമൃമിശേില Quarantine ( The tale of a quarantined mother) എന്ന ഹ്രസ്വചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്.

സിനിമ പരിശീലനത്തോടൊപ്പം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്ലാപ്പ് അവരുടെ പരിശീലന പരിപാടികളില്‍ മികവ് തെളിയിച്ച പുതുമുഖ കലാകാരന്‍മാരെ മാത്രം അണിനിരത്തി നിര്‍മ്മിച്ച ‘പുള്ള്’ എന്ന മുഴുനീള സിനിമ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News