എറണാകുളം റൂറല്‍ പൊലീസിന്റെ ഹ്രസ്വചിത്രം ‘പുറപ്പെടും മുന്‍പേ’ ശ്രദ്ധേയമാകുന്നു

ആലുവ റൂറല്‍ എസ്പി കാര്‍ത്തിക് ഐപിഎസിന്റെ ആശയത്തില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘പുറപ്പെടും മുന്‍പേ’ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ നിത്യ ജീവിതത്തില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ചിത്രം പറയുന്നത്.

എറണാകുളം റൂറല്‍ പോലീസിന്റെ ബോധവത്കരണ ഹൃസ്വചിത്രമായ ‘പുറപ്പെടും മുന്‍പേ’ ചിത്രീകരിച്ചിരിക്കുന്നത് പെരുമ്പാവൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ്. District police chief, Ernakulam Rural Police എന്ന ഫേസ്ബുക് പേജില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്.

‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തില്‍ ആണ് ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രേം ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അങ്കമാലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജിത തിലകന്റെ ഭര്‍ത്താവാണ് പ്രേം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here