സംസ്ഥാനത്തെ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും; രക്ഷിതാക്കളും കുട്ടികളും നേരിട്ടെത്തേണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുളള അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. എന്നാല്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട് വന്ന് അഡ്മിഷന്‍ നേടേണ്ടതില്ലെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍.

സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയവും ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുന്‍പ് ഇതാദ്യമായിട്ടാണ് മൂല്യനിര്‍ണ്ണയം നടക്കുന്നത്. മുടങ്ങിയ പരീക്ഷകള്‍ ഈ മാസം ഇരുപത്തിആറ് മുതല്‍ പുനരാംഭിക്കും.

ലോക്ക്ഡൗൺ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ ഇന്ന് ആരംഭിക്കുന്ന സ്കൂൾ അഡ്മിഷനായി കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ടതില്ല എന്ന് പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഓൺലൈൻ അഡ്മിഷനായി തയാറാക്കുന്ന ഓൺലൈൻ പോർട്ടൽ തയാറായാല്‍ അത് വ‍ഴിയും അഡ്മിഷൻ നേടാവുന്നതാണ്. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു.

പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുണ്ട്. അതിനാല്‍ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാബുകള്‍ക്കും ഇന്ന് തുടക്കം കുറിക്കപ്പെടും. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയം നടക്കുന്നത്.

ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, അറബി, ഉറുദു, സംസ്‌കൃതം ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിച്ചാകും ക്യാമ്പില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുക. ഹോട്സ്‌പോട്ടിലുള്ള ക്യാമ്പുകളും മാറ്റും.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത ക്യാമ്പുകളാണ് ഒരേസമയം പ്രവര്‍ത്തിക്കുക. മുടങ്ങിയ പരീക്ഷകള്‍ മെയ് 26 ന് പുനരരംഭിക്കും.13-ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ തുടര്‍ന്ന് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here