ദുബായില്‍ നിന്ന് കണ്ണൂരില്‍ എത്തിയ രണ്ടുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍

ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ക്കോട് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രി 9 മണിക്ക് ദുബായില്‍ നിന്നും കണ്ണൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ കാസറഗോഡ് സ്വദേശികളെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇതില്‍ പ്രായമായവരും ഗര്‍ഭിണികളും ഉള്‍പ്പെടെ 66 പേരെ വീടുകളിലേക്കും മറ്റുള്ളവരെ ക്വാറന്റിന്‍ കേന്ദ്രങ്ങളിലേക്കും അയച്ചു.

അതേ സമയം, കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരനും കോവിഡ് സംശയിക്കുന്നു.പുതുച്ചേരി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്.തുടര്‍ന്ന് വാഹനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News