
ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ പ്രേയിപ്പിക്കുന്നത്.
പലായനവും അതുവഴിയുണ്ടാവുന്ന അപകടമരണവും തുടരുമ്പോഴും അവരെ അഭിസംബോധന ചെയ്യാന്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല. അവരുടെ കൂടെ അധ്വാനത്തിന്റെ ഫലമായ സമ്പത്തിന്റെ ഒരംശംപോലും അവര്‍ക്ക് വേണ്ടി നീക്കിവയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട പല സര്‍ക്കാരുകളും ഇപ്പോഴും മടിക്കുകയാണ്.
ഈ ദുരിതകാലത്ത് കരുതലുയര്‍ത്തി മുന്നില്‍ നടക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ് എവിടെയൊക്കെയുണ്ടെന്നോ എത്രപേരുണ്ടെന്നതോ അല്ല ആ രാഷ്ട്രീയത്തെ പ്രസക്തമാക്കുന്നത് മറിച്ച് അധ്വാനിക്കുന്നവന്റെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ ചൂഷണം ചെയ്യപ്പെടുന്നവന്റെ തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ തളര്‍ന്നുപോയെന്ന് തോന്നാതെ താങ്ങിനിര്‍ത്താന്‍ ആ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്നവര്‍ എപ്പോഴുമുണ്ടായിട്ടുണ്ട്.
ഈ ദുരിതകാലത്തും തുടരെ പലായനം ചെയ്യുന്ന തൊഴിലാളികള്‍ക്കായി വഴിയരികില്‍ ഭക്ഷണമൊരുക്കുകയാണ് സിപിഐഎം, സിഐടിയു പ്രവര്‍ത്തകര്‍. കേരളം അതിഥി തൊഴിലാളികള്‍ക്കും നിരാലംബര്‍ക്കുമായി തുടങ്ങിയ കമ്യൂണിറ്റി കിച്ചണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ്.
കൊവിഡ് 19 രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക പരിതത്സിതിയെയാകെ മാറ്റി മറച്ചിരിക്കുകയാണ്. സാമ്പത്തിക വ്യവസായ മേഖലകള്‍ പൂര്‍വസ്ഥിതിയിലേക്ക് ലോകത്താകെ തന്നെ തിരിച്ചുവരാന്‍ എത്രസമയമെടുക്കുമെന്നത് കണക്കൂകൂട്ടാന്‍ പോലും കഴിയാത്തയിടത്താണ് രാജ്യവും ലോകമാകെയും.
മൂന്നിലേറെ തവണകളായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട കൊവിഡ് 19 സാമ്പത്തിക പാക്കേജുകള്‍ പക്ഷം രാജ്യത്തെ വലിയ വിഭാഗം വരുന്ന തൊഴിലാളികളെ പാടെ അവഗണിച്ചുകൊണ്ടുള്ളതാണെന്നത് തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന കൂട്ടപ്പലായനങ്ങളും അതുവഴിയുണ്ടാവുന്ന മരണങ്ങളും.
സാമ്പത്തിക പാക്കേജിന്റെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും കയ്യും കണക്കുമില്ലാതെ ഇളവുകള്‍ നല്‍കുമ്പോള്‍, പൊതുമേഖലകളെയാകെ പരസ്യമായ കച്ചവടത്തിന് സ്വകാര്യ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുമ്പോള്‍, സാധാരണക്കാരന് വായ്പയെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കാമെന്ന ഒരു ഔദാര്യം മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ആ രാജ്യത്തെ ഭൂരിപക്ഷം വരുന്ന തങ്ങളുടെ ജനതയ്ക്ക് നല്‍കുന്നത്.
കൊവിഡ് 19 പ്രതിരോധത്തില്‍ രാജ്യം ഇനിയുമേറെ ശാസ്ത്രീയമായി മുന്നേറാനുണ്ടെന്ന് തെളിയിക്കുന്നതാണ് ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നിട്ടും കുറവില്ലാതെ തുടരുന്ന മരണവും വൈറസ് വ്യാപനവും.
കേരളത്തിന് പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം ഈ കൊവിഡ് കാലത്ത് ഏറെ ദുരതപൂര്‍ണമാണെന്ന് അനുദിനം വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. വ്യക്തിശുചിത്വവും സാമൂഹിക അകലവുമൊന്നും അവരിപ്പോഴും ശീലിക്കാന്‍ പ്രാപ്തരായിട്ടില്ല വിശപ്പുമാറിയ വയറുമൊയൊന്ന് നിവര്‍ന്ന് നില്‍ക്കാന്‍ അവര്‍ക്കിപ്പോഴും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
കൈയ്യിലുള്ളതെല്ലാം സ്വരുക്കൂട്ടി അവര്‍ പിറന്നനാട്ടിലേക്ക് മൈലുകള്‍ താണ്ടിയാണെങ്കിലും എത്താന്‍ ശ്രമിക്കുന്നത് ഉറ്റവരോടുള്ള കരുതലിന്റെ മാത്രം ബലത്തിലാണ്. അപ്പോഴും നൂറുകണക്കിനാളുകള്‍ വഴിയില്‍ വിശന്ന് വീണ് മരിക്കുകയാണ്.
ഇവിടെയാണ് കേരളവും ആ നാടിന്റെ രാഷ്ട്രീയവും തലയുയര്‍ത്തി നില്‍ക്കുന്നത്. തൊഴിലുതേടി ഇവിടെയെത്തിയ ജനതയെ ചേര്‍ത്ത് പിടിച്ചല്ലാതെ ആ നാട് മുന്നോട്ട് പോയിട്ടില്ല. തൊഴിലിനൊപ്പം അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നല്‍കിയ ഏക സംസ്ഥാനം കേരളമാണ്. ഈ ദുരിതകാലത്തും അവര്‍ക്ക് സുരക്ഷിതാമായ താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ തിരിച്ച് നാട്ടിലേക്കെത്തുന്നവര്‍ക്ക് ആവശ്യമായ യാത്രാ സൗകര്യമുള്‍പ്പെടെ കേരളം ഒരുക്കിക്കൊടുക്കുകയാണ് കേരളം.
കേരളത്തിന് പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ കരുതലിന്റെ രാഷ്ട്രീയമാണ് കേരളത്തിന് പുറത്തും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഓഫീസുകളുടെ സൗകര്യങ്ങളുപയോഗപ്പെടുത്തി കമ്യൂണിറ്റി കിച്ചണുകള്‍ ഒരുക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു.
ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്, കൊവിഡ് വ്യാപനം ചെറുക്കാന്‍ നമ്മള്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകള്‍, പൊതുജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ഇങ്ങനെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇടതുപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുകയാണ്.
ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈവേകളില്‍ ഭക്ഷണവും വെള്ളവുമൊരുക്കി സിപിഐഎമ്മും സിഐടിയുവും എല്ലാം പലായനം നടത്തുന്ന തൊഴിലാളികള്‍ക്കായി കരുതലൊരുക്കുന്നത്.
സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍പോലും പാമ്പുകടിയേറ്റ് തൊഴിലാളികള്‍ മരിക്കുന്നതും. ഈ ദുരിതകാലം കഴിയുംവരെയെങ്കിലും തങ്ങളെ കേരളത്തിലേക്ക് തന്നെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുന്ന അതിഥി തൊഴിലാളികളും ഈ രാജ്യത്തിന് മുന്നിലുണ്ട്.
ഈ ജനതയെ മറയാക്കി പിഎം കെയറിലേക്ക് നിങ്ങള്‍ പിരിച്ചെടുത്ത കോടികള്‍ എങ്ങോട്ടുപോയെന്നതിന് ഈ ദുരിതകാലത്തിന് ശേഷം നിങ്ങള്‍ മറുപടി പറയേണ്ടിവരികതന്നെ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here