ഈ പിഞ്ചോമനയുടെ പുഞ്ചിരി തിരികെ വേണം, ഉദാരമതികളുടെ സഹായം തേടുന്നു

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരന്റെ ചികിത്സയ്ക്ക് പണമില്ലാതെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ സഹായം തേടുന്നു.

കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശികളായ ഡൈബി-രാഖി ദമ്പതികളുടെ മകന്‍ ഡിബിന്‍ ആണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ശരീരത്തില്‍ 75 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വീട്ടില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തീയില്‍ വീഴുകയായിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.

കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉദാരമതികളുടെ സഹായം കൂടിയേ തീരൂ…

അക്കൗണ്ട് നമ്പര്‍: 42522200057716
IFSC: SYNB0004252
Syndicate Bank,Chandanakampara Branch

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News