ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.

ഛത്തീസ്ഗഡിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ അതിഥി തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. ക്വാറന്റീൻ കേന്ദ്രമാക്കിയ മുൻഗേലി ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.

ഉത്തർപ്രദേശിലെ ഔരയ്യയിൽ ശനിയാഴ്ച ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ പതിനൊന്ന് പേർ ജാർഖണ്ഡിൽ നിന്നുള്ളവരായിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് യു പി സർക്കാരിന് എതിരെ വിമർശനം ഉയർന്നിരിക്കുന്നത്.

ജാർഖണ്ഡിലെ അതിഥി തൊഴിലാളികളുടെ മൃതദേഹം ട്രക്കുകളിലാണ് നാടുകളിലേക്ക് അയച്ചത്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ യു പി സർക്കാർ നടപടിക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തി. ഞങ്ങളുടെ അതിഥി തൊഴിലാളികളോടെയുള്ള ഈ മനുഷ്യത്വ രഹിതമായ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് സോറൻ ട്വീറ്റ് ചെയ്തു.

എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ ആംബുലൻസ് ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഔരയ്യ എസ് പിയും സമ്മതിച്ചു. സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പോലും അതിഥി തൊഴിലാളികൾ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്തത്.

സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ അതിഥി തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. ക്വാറന്റീൻ കേന്ദ്രമാക്കിയ മുൻഗേലി ജില്ലയിലെ കിർനാ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.

മഹാരാഷ്ട്രയിൽ നിന്ന് മടങ്ങി എത്തിയ അതിഥി തൊഴിലാളിയായ യോഗേഷ് വർമ്മ സർക്കാർ നിർദേശ പ്രകാരം ഈ നിരീക്ഷണ കേന്ദ്രത്തിലേക്ക് താമസം മാറുകയായിരുന്നു.

ഇവിടെ കട്ടിലുകൾ ഇല്ലായിരുന്നു. സ്‌കൂൾ വരാന്തയിൽ മെത്ത ഇട്ടാണ് കിടന്നത്. ഉറക്കത്തിൽ പാമ്പ് കടി എൽക്കുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here