
സമൂഹമാധ്യമം വഴി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ക്കെതിരെ അന്വേഷണം. ആലത്തൂര്‍ സ്റ്റേഷനിലെ വിമല്‍ വിക്കെതിരെയാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
അത്യാധുനിക സൗകര്യമുള്ള 50 ബുള്ളറ്റുകള്‍ അഗ്‌നി രക്ഷാ സേനക്കായി വാങ്ങിയതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് ആലത്തൂര്‍ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ വിമല്‍ വി ഫേസ്ബുക്കിലൂടെ നടത്തിയത്.
ബുള്ളറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയെന്നും കാലാവധി കഴിഞ്ഞ മോഡലാണ് വാങ്ങിയതെന്നുമുള്‍പ്പെടെയുള്ള തെറ്റായ വാര്‍ത്തകളാണ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതോടൊപ്പം ഇതിന്റെ പേരില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
ബുള്ളറ്റിന്റെ മാത്രം വില 9.5 ലക്ഷം രൂപയാണെന്ന് ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ബുള്ളറ്റിന്റെ വില 1.63000 രൂപയാണ്. ബ്ലിംഗര്‍, വാട്ടര്‍ മിസ്റ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളടക്കം 9 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജെം വഴി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബുള്ളറ്റ് വാങ്ങിച്ചത്.
ഇക്കാര്യങ്ങളെല്ലാമറിഞ്ഞു കൊണ്ട് വകുപ്പിലെ ജീവനക്കാരന്‍ തന്നെ വ്യാജ പ്രചാരണം നടത്തിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫയര്‍ഫോഴ്‌സിന്റെ അത്യാധുനിക വാഹനം അപകടത്തില്‍പ്പെടുത്തിയതിന് നേരത്തെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പുറമെ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ വിമലിനെതിരെ കോട്ടായി പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here