ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി; ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍.

ഒഡീഷ,പശ്ചിമ ബംഗാള്‍ സംസഥാനങ്ങളിലും ബംഗ്ലാദേശിലും വന്‍ നാശനഷ്ടമുണ്ടാകും.ബുധനാഴ്ച്ച ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനുമിടയില്‍ തീരം തൊടും.

പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു. കിഴക്കന്‍ തീരമേഖലകളില്‍ നിന്നും ലക്ഷകണക്കിന് പേരെ ഒഴിപ്പിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തി വച്ചു.

മണിക്കൂറില്‍ പരമാവധി 265 കീലോമീറ്റര്‍ വരെ വേഗം. ദിശമാറുന്നത് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്ക് ഒഡീഷയ്ക്ക് സമീപം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറ് ബംഗ്ലാദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ ഇനിയുള്ള പന്ത്രണ്ട് മണിക്കൂര്‍ രാജ്യത്തിന് ഏറെ നിര്‍ണ്ണായകം.

ഒഡീഷയ്ക്ക് എഴുന്നൂറ് കീലോമീറ്റര്‍ സമീപം ചുഴലിക്കാറ്റ് എത്തിയപ്പോള്‍ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍മഴയും കാറ്റും. അറൂനൂറ് കിലോമീറ്റര്‍ സമീപം വരെ കാറ്റ് എത്തും. വീടുകള്‍ തകരാനും മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ആശയവിനിമയ സംവിധാനങ്ങള്‍ തകരാം.റയില്‍ ഗതാഗതം താറുമാറാകുമെന്നും മുന്നറിയിപ്പ്. ഇതോടെ ഒഡീഷയുടെ എട്ട് തീരദേശജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷം പേരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി. ആയിരം ക്യാമ്പുകള്‍ ആരംഭിച്ചു.

രാത്രിയും പുലര്‍ച്ചയും ഒഡീഷയ്ക്ക് നിര്‍ണ്ണായകം. മറ്റന്നാള്‍ പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയില്‍ ഉംപൂണ്‍ തീരം തൊടും.പരമാവധി വേഗം 185 കിലോമീറ്റര്‍ വരെയായിരിക്കും.കനത്ത മഴയും കാറ്റും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും.

ലക്ഷകണക്കിന് പേരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും തീരപ്രദേശങ്ങളില്‍ നിന്നും മാറ്റുകയാണ്.സിക്കീം,മേഘാലയ, ആസാം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂണ്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News