നിയന്ത്രണങ്ങളോടെ ബസ് സര്‍വീസുകള്‍ക്ക് അനുമതി; ഒരു ബസില്‍ 24 യാത്രക്കാര്‍ വരെ; ചാര്‍ജ് ഇരട്ടിയാക്കില്ലെന്നും മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതിയായി.

ജില്ലകള്‍ക്കകത്ത് മാത്രമായിരിക്കും സര്‍വീസ്. റെഡ് സോണുകളില്‍ സര്‍വീസ് ഉണ്ടായിരിക്കുകയില്ല. ഓട്ടോറിക്ഷകള്‍ക്കും യാത്രാനുമതി നല്‍കിയതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു ബസില്‍ 24 യാത്രക്കാരെ വരെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളില്‍ ജില്ലാന്തര യാത്രകള്‍ക്ക് പാസ് ആവശ്യമാണ്. യാത്രക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ടിക്കറ്റ് ചാര്‍ജില്‍ മാറ്റം വേണ്ടി വരുമെന്നും എന്നാല്‍ ചാര്‍ജ് ഇരട്ടിയാക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here