ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

കൊവിഡ്-19 പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആലപ്പുഴ എന്‍ഐവിയില്‍ നടന്ന അവസാന പരിശോധനയും വിജയിച്ചതോടെയാണ് വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയത്. കൊച്ചിയിലുള്ള അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ഉടന്‍ കിറ്റിന്റെ ഉല്‍പ്പാദനം ആരംഭിക്കും. മാസാവസാനത്തോടെ ഒരു ലക്ഷം കിറ്റ് നിര്‍മിക്കും.

ജൂണോടെ പ്രതിമാസം മൂന്നുലക്ഷം കിറ്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയില്‍ അടുത്തയാഴ്ച നടക്കുന്ന ചടങ്ങില്‍ കിറ്റ് ഔദ്യോഗികമായി പുറത്തിറക്കും. ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുടെ ദൗര്‍ലഭ്യം രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വ്യാവസായികമായി ഉല്‍പ്പാദനം ആരംഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.

ലഭ്യമായ കിറ്റുകളെക്കാള്‍ 67 ശതമാനം കാര്യക്ഷമത കൂടിയതാണിതെന്ന് ശ്രീചിത്ര അധികൃതര്‍ പറഞ്ഞു. ഇറക്കുമതി കിറ്റുകള്‍ക്ക് 3000 രൂപയാണ് വില. ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ഇവ പാതിവിലയ്ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here