കേരളം സജ്ജം; ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടും; മന്ത്രി കെ കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്. പതിവുശീലങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. പഴശ്ശിയിലെ വീട്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി കൂടുതല്‍ ആളുകള്‍ എത്തുകയാണ്. അവര്‍ സമൂഹത്തില്‍നിന്ന് സ്വയം മാറിയിരിക്കേണ്ടത് അവരുടെയും നാടിന്റെയും ആവശ്യമാണ്. നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നത് ദ്രോഹിക്കാനല്ല, സംരക്ഷിക്കാനാണെന്ന് തിരിച്ചറിയണം.

സമൂഹവ്യാപനമുണ്ടായാല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ ആശുപത്രികളില്‍ സ്ഥലം തികയാതെവരും. വിദേശരാജ്യങ്ങളില്‍ കോവിഡ് പടരുമ്പോള്‍തന്നെ കേരളത്തില്‍ ആരോഗ്യവകുപ്പ് മുന്നൊരുക്കം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News