ഹനാന് നേരെ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകള്‍: ‘എനിക്ക് കോണ്‍ഗ്രസ് വീടുവച്ചു നല്‍കിയിട്ടില്ല, താമസിക്കുന്നത് വാടക വീട്ടില്‍’ മറുപടിയുമായി ഹനാന്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹനാന് നേരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യവര്‍ഷം.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പഠനത്തിനും ഉപജീവനത്തിനുമായി വഴിയോരത്ത് മത്സ്യം വില്‍ക്കാന്‍ ഇറങ്ങിയ ഹനാന്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. നിശ്ചയ ദാര്‍ഢ്യം കൊണ്ട് ജീവിക്കാനുറച്ച ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാന് കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ഒരുപോലെ പിന്തുണ നല്‍കി.

ഇതാണ് രമേശ് ചെന്നിത്തല ഉള്‍പ്പടെ ഉള്ള കോണ്‍ഗ്രസുകാര്‍ ഈ കൊറോണ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു ഹനാന്‍ ഇട്ട വീഡിയോ. ഇതിനു പിന്നാലെയാണ് വീഡിയോക്ക് താഴെ കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ഒരു വര്ഷം മുന്‍പ് ചെന്നിത്തല വാഗ്ദാനം ചെയ്തത് പോലെ ഹനാന് വീട് ലഭിച്ചു എന്നും ചിലര്‍ കമന്റുകളില്‍ അവകാശപ്പെടുന്നുണ്ട്. ഈ വീട്ടില്‍ നിന്ന് കൊണ്ട് നന്ദികേടാണ് കോണ്‍ഗ്രസിനോട് ഹനാന്‍ കാണിക്കുന്നത് എന്ന് മറ്റു ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ തനിക്ക് വീട് വെച്ചു നല്‍കിയിട്ടില്ലെന്നും വാടക വീട്ടിലാണ് താന്‍ താമസിക്കുന്നത് എന്നും ഹനാന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ചെന്നിത്തല വാഗ്ദാനം ചെയ്ത ആ വീട് സ്വീകരിക്കേണ്ട എന്ന അന്നത്തെ തന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഹനാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News