സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ 1 മുതല്‍; ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

കൊവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. നോര്‍ത്ത്- ഈസ്റ്റ് ദില്ലിയില്‍ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസര്‍ കൊണ്ടുപോകാം.

മാസ്‌ക് ധരിച്ചാകണം പരീക്ഷയ്ക്ക് എത്തേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ടൈം ടേബിള്‍ ചുവടെ:

ജൂലായ് 1 – ഹോം സയന്‍സ്
ജൂലായ് 2 – ഹിന്ദി ഇക്ടീവ്, ഹിന്ദി കോര്‍
ജൂലായ് 3 – ഫിസിക്സ്
ജൂലായ് 4 – അക്കൗണ്ടന്‍സി
ജൂലായ് 6 – കെമിസ്ട്രി
ജൂലായ് 7 – ഇന്‍ഫോമാറ്റിക്സ് പ്രാക്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്
ജൂലായ് 9 – ബിസിനസ് സ്റ്റഡീസ്
ജൂലായ് 10 – ബയോ ടെക്നോളജി
ജൂലായ് 11 – ജ്യോഗ്രഫി
ജൂലായ് 13 – സോഷ്യോളജി

എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News