കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശന വിലക്ക്

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്.

നാലാംഘട്ട ലോക്ഡൗണില്‍ ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സമ്മതത്തോടെ അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ് 31 വരെ ഈ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു.

1100ല്‍ അധികം പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേര്‍ മരിക്കുകയും ചെയതു. ലോക്ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന് ഉപമുഖ്യമന്ത്രി അശ്വാന്ത് നാരായണ്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News