ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം, ബാറുകളില്‍ മദ്യം പാര്‍സല്‍ നല്‍കാം; ശനിയാഴ്ച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി; ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തര്‍ ജില്ലാ യാത്ര അനുവദിക്കില്ല.

സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ മാത്രമെ പൊതു ഗതാഗതത്തില്‍ അനുവദിക്കുകയുള്ളു. നിന്ന് യാത്ര അനുവദിക്കില്ല. ജില്ലയ്ക്കുള്ളിലെ യാത്രയ്ക്ക് പാസ് വേണ്ട. രാവിലെ 7 മുതല്‍ രാത്രി 7 വരെയാണ് യാത്ര അനുവദിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്ക് അന്തര്‍ ജില്ലാ യാത്ര അനുവദിക്കും.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എ.സി ഇല്ലാതെ പ്രവര്‍ത്തിക്കാം. നിബന്ധനയോടെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. പാഴ്‌സലായി മദ്യം നല്‍കാം. ബെവ്‌കോ ആപ്പ് സജ്ജമാകുന്ന മുറക്ക് ബീവറേജ് തുറക്കും.

ക്ലബുകളിലും മദ്യവും ഭക്ഷണവും നല്‍കാം. കള്ളുഷാപ്പില്‍ കള്ളും ഭക്ഷണവും പഴ്‌സല്‍ നല്‍കാം. ശനിയാഴ്ച്ച ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി. വിവാഹത്തിന് 50 ആള്‍ മാത്രം പങ്കെടുക്കാവു. ഞായറാ‍ഴ്ച്ച സ്മ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

പുതിയ ഉത്തരവ് ഇറങ്ങുന്നവരെ ഞാറാഴ്ച ഇനി മുതല്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കും. ഞാറാഴ്ച യാത്ര പാസ് മുഖാന്തരം മാത്രം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. മലയാളികള്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്നും 20 ന് പുറപ്പെടും. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് പ്രത്യേക ട്രെയിനുകള്‍. നോര്‍ക്ക മുഖാന്തരം രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ന് മുതല്‍ ജൂണ്‍ 2 വരെ കേരളത്തിലെക്ക് 38 വിമാനങ്ങള്‍ വിദേശത്ത് നിന്നും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News