ബാറുകളിലും ക്ലബ്ബുകളിലും മദ്യം പാഴ്‌സല്‍ നല്‍കാം; ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കാം; നിബന്ധനകള്‍ ഇങ്ങനെ

തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും ഈ നബന്ധനകള്‍ ബാധകമാണ്.

ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്ന നിബന്ധനയ്ക്ക് വിധേയമായി സാമൂഹ്യ അകലം പാലിച്ച് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാര്‍സലായി വിതരണം ചെയ്യും. ടെലഫോണ്‍ വഴിയുള്ള ബുക്കിംഗോ അനുയോജ്യമായ മറ്റ് മാര്‍ഗങ്ങളോ ക്ലബുകളോ ഇതിനായി സ്വീകരിക്കണം.

ക്ലബുകളില്‍ മെമ്പര്‍മാര്‍ അല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News