പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ വിശ്വാസികളും മതമേലധ്യക്ഷന്‍മാരും വലിയ സഹകരണമാണ് കാണിച്ചത്. റമദാനില്‍ പോലും പള്ളികളില്‍ ആരാധന നടത്താനാവാത്ത സാഹചര്യമാണ്.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഈദുല്‍ ഫിത്തര്‍ വരികയാണ്. വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ പെരുന്നാള്‍ വരാം. പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ നമസ്‌കാരം.

മുസ്ലീം ആത്മീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. സക്കാത്ത് അര്‍ഹതപ്പെട്ടവരുടെ വീട്ടില്‍ എത്തിക്കും.

കൂട്ടായ പ്രാര്‍ത്ഥന ഒഴിവാക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും സമൂഹത്തിന്റെ ഭാവിയെ കരുതി ഇങ്ങനെയൊരു തീരുമാനമെടുത്ത വിശ്വാസികളേയും ആത്മീയനേതാക്കളേയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here