കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണ് സാമ്പത്തിക പാക്കേജ്: സീതാറാം യെച്ചൂരി

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ മറ്റു തട്ടിപ്പുകള്‍ പോലെ തന്നെ മറ്റൊരു തട്ടിപ്പാണ് സാമ്പത്തിക പാക്കേജെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. സ്വകാര്യവല്‍ക്കരണമാണ് കോവിഡിന്റ പ്രതിരോധം എന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്.

അടിയന്തര പ്രശ്‌നങ്ങളെ സാമ്പത്തിക പാക്കേജ് ഉള്‍ക്കൊള്ളുന്നില്ല. പാവപ്പെട്ടവര്‍ക്ക് മാസം 7500 രൂപ നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃകക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചുവെന്ന് സീതാറാം യെച്ചുരി ചൂണ്ടി കാട്ടി. അന്തര്‍സംസ്ഥാന തൊഴിലാളികളെ കൈകാര്യം ചെയ്ത രീതിയും മാതൃക പരംമെന്നും യെച്ചുരി അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel