കേരളത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധന; ഐസിഎംആര്‍ സംഘം പാലക്കാടെത്തി

പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാനത്ത് നിന്ന് 1200 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.

സമൂഹ വ്യാപനമുണ്ടോയെന്ന പരിശോധക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ടീമിന്റെ 20 അംഗ മെഡിക്കല്‍ സംഘമാണ് കേരളത്തിലെത്തിയത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് മൂന്ന് ജില്ലകളില്‍ നിന്നായി ആദ്യഘട്ടത്തില്‍ 1200 സാമ്പിളുകള്‍ ശേഖരിക്കും.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ് സാമ്പിളെടുക്കുന്നത്. രോഗബാധിതമല്ലാത്ത മേഖലകള്‍ തിരഞ്ഞെടുത്ത് രോഗലക്ഷണമില്ലാത്തവരില്‍ നിന്നും രോഗബാധിതരുമായി സമ്പര്‍ക്കമില്ലാത്തവരില്‍ നിന്നും സാമ്പിളെടുത്താണ് പരിശോധനക്ക് വിധേയമാക്കുന്നത്. പാലക്കാട് ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ നിന്ന് 400 സാമ്പിള്‍ ശേഖരിക്കും

വിവിധ സംസ്ഥാനങ്ങളിലെ 69 ജില്ലകളില്‍ പരിശോധന നടക്കുന്നുണ്ട്. പരിശോധന ഫലങ്ങള്‍ പഠനവിധേയമാക്കി സാമൂഹ്യ വ്യാപനമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News