കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം വിജയകരമാക്കുന്നതെന്നും ഉമര്‍ ജാവൈദ് ഡോണിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

സാക്ഷരത, ആരോഗ്യപരിപാലനം, ശിശുമരണ നിരക്ക് എന്നിവയില്‍ കേരളത്തിന്റെ ഗ്രാഫ് മികച്ചതാണ് . ഇന്ത്യയിലെ എന്നല്ല പശ്ചിമേഷ്യയിലെ തന്നെ കണക്കെടുത്താല്‍ മുന്നിലാണ്.

പൊതുജനാരോഗ്യ രംഗത്തെ നിക്ഷേപം മഹാമാരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി. അധികാര വികേന്ദ്രീകരണ സംവിധാനം വളരെ ശക്തമാണെന്നും ലേഖനം പറഞ്ഞു.

താഴെ തട്ടിലുള്ള ഭരണസംവിധാനത്തിലെ നിക്ഷേപത്തിന്റെ അപര്യാപ്തത പാകിസ്താനില്‍ കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയാകുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here