‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

ദുബായി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ച പ്രവാസി ഇന്ത്യക്കാരനെ ജോലി നിന്ന് പിരിച്ചുവിട്ട് യുഎഇ കമ്പനി.

മൈനിങ് കമ്പനിയിലെ ജീവനക്കാരനും സംഘപരിവാര്‍ അനുഭാവിയുമായ ബ്രിജ്കിഷോര്‍ ഗുപ്തയെയാണ് പിരിച്ചുവിട്ടത്.

ഇന്ത്യന്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നവരാണെന്ന് ഫേസ്ബുക്കിലാണ് ഇയാള്‍ എഴുതിയത്. കടുത്ത സംഘപരിവാര്‍ അനുഭാവിയായ ഇയാളുടെ ഇസ്ലാമോഫോബിയ നിറഞ്ഞ കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി.

ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പോലും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു.

ബിഹാറിലെ ഛപ്ര സ്വദേശിയായ ഗുപ്ത റാസല്‍ ഖൈമ ആസ്ഥാനമായുള്ള സ്റ്റെവിന്‍ റോക്ക് കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു.

നേരത്തെ ദില്ലി കലാപം ദൈവിക നീതിയാണെന്നും ഇയാള്‍ പോസ്റ്റിട്ടിരുന്നു.

ഈ മാസം മൂന്നു ഇന്ത്യക്കാരെയാണ് സമാനമായ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടതിന്റെ പേരില്‍ യുഎഇയില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News