കേരളത്തിന്റെ അഭിമാനം വാനോളം; മന്ത്രി ശൈലജ ടീച്ചര്‍ ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി  മന്ത്രി ശൈലജ ടീച്ചര്‍.  ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍ കൊവിഡിനെ തോല്‍പ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു.

കൊവിഡിനെ പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാന്‍ സഹായിച്ചുവെന്നും ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here