കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ പ്രവേശിക്കുന്നത് ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നിരോധിച്ചു.
ഇതോടെ മുംബൈയിൽ നിന്ന് റോഡ് വഴി പുറപ്പെടുന്നവർക്ക് കേരളത്തിലേക്ക് പോകുവാനുള്ള ഏക വഴിയാണ് അടഞ്ഞിരിക്കുന്നത്. മുംബൈയിൽ നിന്നും യാത്ര തിരിച്ച നിരവധി പേർ ഇപ്പോഴും പാതി വഴിയിലാണ്.
ഇവരെ തുടർ യാത്രക്ക് അനുവദിച്ചില്ലെങ്കിൽ മുംബൈയിലേക്ക് മടങ്ങുകയോ കർണാടകയിൽ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറുകയോ ചെയ്യേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. തുടർ ദിവസങ്ങളിൽ യാത്ര ചെയ്യുവാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിവരാണ് ഇതോടെ വെട്ടിലായത്.
ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് മെയ് 31 വരെ ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനങ്ങൾ തമ്മിൽ പരസ്പര ധാരണയോടെ അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.

Get real time update about this post categories directly on your device, subscribe now.