അപകട മരണത്തിന്‌ ഇനി 4 ലക്ഷം രൂപ; പ്രവാസി ഇൻഷുറൻസ് തുക ഇരട്ടിയാക്കി

പ്രവാസി തിരിച്ചറിയൽ കാർഡുടമകൾക്ക് നോർക്ക റൂട്ട്‌സ്‌ നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

അപകടത്തെതുടർന്ന് മരിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ.

അപകടമരണത്തിനുള്ള പരിരക്ഷ രണ്ടു ലക്ഷത്തിൽനിന്ന്‌ നാലു ലക്ഷമായും പരിക്കേറ്റവർക്കുള്ള പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപവരെയുമാണ്‌ ഉയർത്തിയത്‌.

ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രജിസ്ട്രേഷൻ ഫീസ്‌ നിലവിലുള്ള 315 രൂപതന്നെയാണ്‌.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബത്തിന്‌ അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ‌ വിതരണം ചെയ്തു‌.

ആറുമാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂർത്തിയായവർക്കും ജോലി വിസയുള്ള പ്രവാസികൾക്കും അംഗത്വ കാർഡിന് അപേക്ഷിക്കാം. www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്നുവർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. നിലവിൽ കാർഡ് ഉടമകൾക്കും അവരുടെ 18 വയസ്സ്‌ പൂർത്തിയാകാത്ത കുട്ടികൾക്കും ഒമാൻ, കുവൈത്ത്‌ എയർവെയ്‌സുകളിൽ വിമാനയാത്ര ടിക്കറ്റ് നിരക്കിൽ ഏഴു ശതമാനം ഇളവ് ലഭിക്കും.

വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പരായ 1800 4253939 (ഇന്ത്യയിൽനിന്ന്‌)ൽ വിളിക്കുകയോ, 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യുകയോ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News