28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു

28 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാപകമായി സാമ്പിളുകൾ പരിശോധച്ചതോടെയാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ആഗോള മഹാമാരി ഇപ്പോൾ സീ മീഡിയയുടെ സ്വകാര്യ വിഷയമായി മാറിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഉത്തരവാദിത്തമുള്ള ഒരു സംഘടനയെന്ന നിലയിൽ, ആ വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ സാധ്യതയുള്ള എല്ലാവരുടേയും സാമ്പിളുകൾ പരിശോധിച്ചു, ഇതോടെയാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്, സി ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി വാർത്താ കുറിപ്പിൽ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകൾക്കും യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ആരും ഏതെങ്കിലും രീതിയിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നില്ല.

നേരത്തെയുള്ള രോഗനിർണയവും അനുകൂലമായ ഇടപെടലും രോഗവ്യാപനം കുറയ്ക്കാൻ കാരണമായെന്നും സുധീർ ചൗധരി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചും കൊവിഡ് പ്രോട്ടോകളുകൾ അനുസരിച്ചുമാണ് പ്രവർത്തിക്കുന്നത്. ബാക്കി ജീവനക്കാരുടെ പരിശോധന തുടരും.

ഒരുപക്ഷേ കൂടുതൽ കേസുകൾ ഉണ്ടായാക്കാം. എന്നാൽ രോഗത്തെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഇതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വാർത്താ കുറിപ്പിൽ പറഞ്ഞു. 2500 തൊഴിലാളികളാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്.ഓരോരുത്തരുടെയും സുരക്ഷയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുനിൽ ചൗധരി വ്യക്തമാക്കി.

അതിനിടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.നിലവിൽ 100293 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ 3155 പേർക്കാണ് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3900 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News