കെ.എസ്.യു നേതാവിന്റെ നേതൃത്വത്തിലുള്ള അന്തര്‍ജില്ല മോഷണസംഘം പിടിയില്‍

തൃശൂര്‍: തൃശൂരില്‍ നാല് ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയം വയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ കെ.എസ്.യു നേതാവിന്റെ നേതൃത്വത്തിലുള്ള അന്തര്‍ജില്ല മോഷണസംഘം പിടിയില്‍.

കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം സ്വദേശി എടപ്പിള്ളി മാലിക് (18) എന്നിവരെയാണ് സിഐ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പൊയ്യ, പൂവ്വത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പിടി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് വിലകൂടിയ ബൈക്കുകള്‍ സംഘം മോഷ്ടിച്ചിരുന്നത്. സംഘത്തിലെ പ്രധാനിയായ സൗരവ് കെ.എസ്.യു ജില്ലാ നേതാവ് ആണ്.

ഇയാളാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നാണ് അറിവ്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സൗരവ് ഇത്തരത്തില്‍ നിരവധി മോഷണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News