തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാര്‍ക്ക് പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി.
കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ മന്ത്രി ഇപി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കൊവിഡിന്റെ പശ്ചലത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു അനുസ്മരണ പരിപാടികള്‍.
എം വി ജയരാജന്‍, പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ്, കെ പി സഹദേവന്‍, നായനാരുടെ മകന്‍ കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചര്‍ പതാക ഉയര്‍ത്തി. നായനാര്‍ പ്രതിമയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സിപിഐഎം ബ്രാഞ്ചുകളില്‍ പ്രഭാത ഭേരിയോടെ പതാക ഉയര്‍ത്തി. പാര്‍ട്ടി ഓഫീസുകളിലും നായനാരുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.

Get real time update about this post categories directly on your device, subscribe now.