കണ്ണൂരില്‍ നിന്ന് യുപിയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജപ്രചാരണം: റെയില്‍വേ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

കണ്ണൂരിൽ നിന്നും യുപി യിലേക്ക് ട്രെയിൻ ഉണ്ടെന്ന തെറ്റിദ്ധാരണയിൽ ഇരുന്നൂറോളം അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തി.

വളപട്ടണത്ത് നിന്നും റെയിൽ പാളത്തിലൂടെ നടന്നാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തിരിച്ചു പോകാൻ വിസമ്മതിച്ച ഇവരെ അനുനയിപ്പിച്ച് കെഎസ്ആർടി ബസ്സുകളിൽ ക്യാമ്പുകളിലേക്ക് മടക്കി അയച്ചു.

ഉത്തർ പ്രദേശിലേക്ക് ട്രെയിൻ സർവിസ് ഉണ്ടെന്ന വ്യാജ പ്രചാരണം വിശ്വസികവാണ് ഇരുന്നൂറോളം അതിഥി തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

വളപട്ടണത്ത് നിന്നും റെയിൽപാളത്തിലൂടെ പത്ത് കിലോമീറ്ററോളം നടന്നാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ട്രെയിൻ ഇല്ലെന്ന് അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേദിച്ചു.

കണ്ണൂർ തഹസിൽദാർ വി എം സജീവൻ ഉൾപ്പെടെയുള്ള ഉദ്യഗസ്ഥർ സ്ഥലത്ത് എത്തി തൊഴിലാളികളെ കാര്യങ്ങൾ പറഞ് ബോധ്യപ്പെടുത്തി.

അതിഥി തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമായിയിരുന്നു എന്നും നാട്ടിൽ ബന്ധുക്കൾ കഷ്ടപ്പെടുന്നു എന്ന കാരണത്താലാണ് ഇവർ തിരികെ പോകാൻ നിർബന്ധം പിടിക്കുന്നതെന്നും ജില്ലാ ലേബർ ഓഫിസർ എ എൻ ബേബി കാസ്ട്രോ പറഞ്ഞു.

കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ പോലീസ് അതിഥി തൊഴിലാളികളെ കെഎസ്ആർടിസി ബസ്സുകളിൽ കയറ്റി തിരികെ ക്യാമ്പുകളിലേക്ക് അയച്ചു.

വ്യാജ പ്രചാരണം നടത്തി തൊഴിലാളികളെ തെരുവിൽ ഇറക്കിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News