അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി.

വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സുപ്രീംകോടതി നിരസിച്ചു.

മഹാരാഷ്ട്ര പൊലീസിന് തന്നെ തുടര്‍ന്നും കേസ് അന്വേഷിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള റിട്ട് ഹര്‍ജി നല്‍കിയാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അതേസമയം, അറസ്റ്റില്‍ നിന്ന് മൂന്ന് ആഴ്ച കൂടി അര്‍ണബ് ഗോസ്വാമിക്ക് കോടതി പരിരക്ഷ നല്‍കി. ഈ സമായത്തിനുള്ളില്‍ അര്‍ണബിന് ബന്ധപ്പെട്ട കീഴ് കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭാദ്രയിലെ അതിഥി തൊഴിലാളി പ്രതിഷേധം, പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് അര്‍ണബിന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News