സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു.

നാലാം ഘട്ട ലോക് ഡൗണ്‍് സംബന്ധിച്ച കേന്ദ്രമാര്‍ഗ നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കുക. മിനിമം ചാര്‍ജ്ജ് 8 രൂപയില്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പകുതി പേരെ മാത്രമേ യാത്രക്ക് അനുവദിക്കു. ഓട്ടോയില്‍ ഡ്രൈവര്‍ക്ക് പുറമേ ഒരാളെ മാത്രമേ അനുവദിക്കു. കുടുംബമാണെങ്കില്‍ 3 പേരെ അനുവദിക്കും.

നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരും കുടുംബം ആണെങ്കില്‍ 3 പേരെയും അനുവദിക്കും. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് മാത്രമേ യാത്രനുമതി ഉളളു. ജില്ലക്കുളളിലെ യാത്ര ആണെങ്കില്‍ 7 മണി മുതല്‍ രാത്രി 7 മണി വരെ അനുവദിക്കും. എന്നാല്‍ ഐഡന്ററി കാര്‍ഡ് കൈയ്യില്‍ കരുതണം. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാത്രി 7നകം എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അധിക സമയം അനുവദിക്കും. കണ്ടെയന്‍മെന്റ് സോണില്‍ നിന്ന് പുറത്തേക്കോ, പുറത്ത് നിന്ന് അവിടേക്കോയുളള യാത്രയ്ക്ക് വിലക്ക് തുടരും.

ആവശ്യസര്‍വ്വീസ് ഉള്ളവര്‍ ഐഡി കാര്‍ഡ് കൈയ്യില്‍ കരുതണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, കോവിഡ് ജോലിലേര്‍പ്പെടുന്നവര്‍ക്കും, ആവശ്യസര്‍വ്വീസ് ആയി പ്രഖ്യാപിച്ചവര്‍ക്കും യാത്രക്ക് സമയ പരിധിയില്ല. അയല്‍ ജില്ലയിലേക്കുളള യാത്രക്ക് പാസ് ആവശ്യമില്ല.

മദ്യത്തിന് നികുതി വര്‍ദ്ധിപ്പിച്ചുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഷോപ്പിങ്ങ് മാളുകള്‍ക്ക് നാലാം ഘട്ട ലോക് ഡൗണിലും വിലക്ക് തുടരും, എന്നാല്‍ ഷോപ്പിങ്ങ് കോംപ്‌ളക്‌സുകളിലെ 50% വീതം കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം 10 മണി വരെ നീട്ടി. ഭക്ഷണം പാര്‍സല്‍ നല്‍കാം. പ്രഭാത നടത്തം, സൈക്കിള്‍ സവാരി എന്നിവയ്കും ഇളവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News