ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം.
വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന് പുറമെ വിയറ്റ്‌നാം കോടിക്കണക്കിന് രൂപയുടെ സഹായമാണ് ലോകരാഷ്ട്രങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്.
യൂറോപ്പിലെ മുന്‍നിര രാജ്യങ്ങള്‍ക്കടക്കം സഹായമെത്തിച്ച വിയറ്റ്‌നാമിന് സ്വന്തം രാജ്യത്ത് ഒരു പൗരന്‍ പോലും കോവിഡ് കാരണം മരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്താനും കഴിഞ്ഞിട്ടുണ്ട്.
കൊവിഡ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത് ഇത്രയും കാലമായിട്ടും വിയറ്റ്‌നാമില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 64 പേര്‍ മാത്രമാണ്
കൊവിഡ് പ്രതിരോധത്തിനായി വിയറ്റ്‌നാം സ്വീകരിച്ച നടപടികള്‍
* എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.
* ലോക്ക്ഡൗണ്‍ കാലത്ത് വേതനം ലഭ്യമാക്കി, തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് ഉറപ്പ് വരുത്തി.
* റോഡരികില്‍ സൗജന്യ അരി കിയോസ്‌കുകള്‍ സ്ഥാപിച്ചു. സാമൂഹിക അകലം കൃത്യമായി നടപ്പിലാക്കി.
* കോവിഡ് പ്രതിരോധത്തിനായി ആശുപത്രികള്‍ക്ക് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുന്നറിയിപ്പ് നല്‍കി.
* നാട്ടുകാരുടെ സഹായത്തോടെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ കൃത്യമായി ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തി.
കൊവിഡ് പ്രതിരോധ നടപടികള്‍ക്കൊപ്പം ഒരു നയവും വിയറ്റ്‌നാം ലോകത്തിന് മുന്നില്‍ കൊവിഡ് പ്രതിരോധത്തിനായി മുന്നോട്ട് വയ്ക്കുന്നുണ്ട്.
രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരളത്തിലെ ഗവണ്‍മെന്റും കൊവിഡ്-19 പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് വിയറ്റ്‌നാം കത്തെഴുതിയിരുന്നു.

Get real time update about this post categories directly on your device, subscribe now.