നായനാര്‍ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ്സുമായി ബാലസംഘം

നായനാര്‍ ദിനത്തോടനുബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആള്‍ റൈറ്റ് എന്നപേരില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

പ്രായബേധമന്യേ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രണ്ട് വിഭാഗങ്ങളായിട്ടായിരിക്കും മൂല്യനിര്‍ണയം നടക്കുക.

ഒരാള്‍ ഒരുതവണ മാത്രമെ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളു. ബാലസംഘം സ്ഥാപക നേതാവായ ഇകെ നായനാരുടെ ചരമദിനം വിപുലമായാണ് ബാലംസംഘം ആചരിക്കുന്നത്.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി ദിനാചരണം സംഘടിപ്പിക്കാന്‍ ബാലംസംഘം തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News