കൊവിഡ് കാലത്തെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂരില്‍ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ പ്രഭാത് മുല്ലപ്പിള്ളിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രശാന്തും സി പി ഐ എമ്മില്‍ ചേര്‍ന്നു.

ഇരുവരും സി പി ഐ എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ കണ്ടു നേരിട്ട് കോണ്ഗ്രസ് വിടുന്ന കാര്യവും സി പി ഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യവും അറിയിച്ചു.

കോവിഡ് കാലത്ത് പോലും കോണ്‍ഗ്രസ് നടത്തുന്ന നെറികെട്ട രാഷ്ട്രീയ നാടകങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രഭാതും പ്രശാന്തും പറയുന്നു. നാട് ഒന്നിച്ച് നില്‍ക്കണ്ട സമയത്ത് നാടിനെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here