മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് അമ്പത് ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: കോവിഡ് 19 ദുരിതബാധിതരെ സഹായിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് അമ്പത് ലക്ഷം രൂപ നല്‍കി.

സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ഹരീന്ദ്രന്‍ ചെക്ക് കൈമാറി. സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.എസ് ശ്രീവല്‍സന്‍, ബോര്‍ഡ് മാനേജര്‍ കെ.എസ് അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

ഓഖി ദുരന്തത്തെ തുടര്‍ന്നും, പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് സംഭാവന നല്‍കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here