തിരുവനന്തപുരം: പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുയെന്ന് ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ മേല്‍നോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ഏല്‍പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ കേസെടുത്തെന്നും ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പത്തുവയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിംഗിന് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഒന്നിലേറെ നിലകളുള്ള തുണിക്കടകളും ഇനി പ്രവര്‍ത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവക്കാര്‍ക്കും ഇളവ് ബാധകമാണ്. പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.