പരീക്ഷാ നടത്തിപ്പില്‍ ആശങ്ക വേണ്ട: എല്ലാ സുരക്ഷയും ഒരുക്കി: പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം; വിദ്യാര്‍ഥികള്‍ നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരീക്ഷ നടത്തിപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് പരീക്ഷ നടത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ നടത്തിപ്പുമായി വലിയ ആശങ്കക്ക് അടിസ്ഥാനമില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല. സംസ്ഥാനത്ത് ഇപ്പോള്‍ പരീക്ഷ നടത്താനുള്ള അവസ്ഥയുണ്ടായത് കൊണ്ടാണ് പരീക്ഷ നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. മറ്റു ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എല്ലാവരും പരീക്ഷക്ക് തയ്യാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here