പത്ത് രൂപാ വിപ്ലവത്തിലൂടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സമാഹരിച്ചത് 50,282 രൂപ; ചരിത്രം സൃഷ്ടിച്ച് എസ്എഫ്‌ഐ തൃത്താല ഏരിയാകമ്മിറ്റി

നാട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. നൂറ് രൂപ ചോദിച്ചാല്‍ എടുക്കാന്‍ അധികം ആരുടേയും കൈകളില്‍ ഉണ്ടാവില്ല. എന്നാല്‍ ഒരു പത്ത് രൂപ ആയാലോ? വെറും പത്ത് രൂപയല്ലേ എന്നും കരുതി നല്‍കാന്‍ ഒട്ടേറെ പേരുണ്ടാകും.

കൊവിഡിനെ പ്രതിരോധിക്കാന്‍ പത്ത് രൂപകൊണ്ട് വിപ്ലവം സൃഷ്ടിക്കാനുളള ബുദ്ധി ഉദിച്ചത് പാലക്കാട് ജില്ലയിലെ തൃത്താലയിലുളള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ്.

എല്ലാവരോടും പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപനല്‍കാനായിരുന്നു എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയുടെ ആഹ്വാനം. മെയ് 11ന് ആരംഭിച്ച് 17 വരെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ലഭിച്ചത് 50,282 രൂപ. ഈ സംരംഭത്തില്‍ പങ്കാളികളായത് അയ്യായിരത്തിലേറെ പേരായിരുന്നു. ഇവരിലെ ബഹുഭൂരിഭാഗവും നയാ പൈസ വരുമാനമില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

കോണ്‍ഗ്രസ്സിലെ ‘യുവതുര്‍ക്കി ‘വി ടി ബലറാം ആണ് തൃത്താലയിലെ എംഎല്‍എ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നവരെ പിന്തിരിപ്പിക്കാനായി ബല്‍റാമിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ പ്രചാരണമാണ് തൃത്താലയില്‍ നടക്കുന്നത്. എന്നാല്‍ എസ്എഫ്‌ഐ നടത്തിയ പത്ത് രൂപ വിപ്ലവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News