ഉത്തേജക വായ്പാ പാക്കേജുകള്‍ പ്രഖ്യാപിച്ച് തടിക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക്

കൊവിഡ് മഹാമാരി ഗ്രാമീണ സമ്പദ്ഘടനയില്‍ വരുത്തിയിരിക്കുന്ന പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനായി തടിക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് വിവിധ ഉത്തേജക വായ്പാ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പാ പദ്ധതിയില്‍ 124 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന 1318 കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയും സ്വാശ്രയ ഗ്രൂപ്പുകള്‍ വഴി നടപ്പാക്കുന്ന പലിശ രഹിത സുഭിക്ഷ വായ്പാ പദ്ധതിയില്‍ 25 ലക്ഷം രൂപയും നബാര്‍ഡ് റീഫിനാന്‍സ് ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കിലുള്ള സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പാ പദ്ധതിയില്‍ രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്.

ഉത്തേജക പാക്കേജുകള്‍ സഹകരണ ജോയിന്റ്‌റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കുര്യന്‍ തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പിപി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ പിവി സുനിലന്‍ സന്നിഹിതനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News