ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ. മലപ്പുറം താനൂര്‍ ഒഴൂരിലെ കളത്തിങ്ങല്‍പറമ്പില്‍ ഗിരിജാ ദേവിയാണ് ആദ്യപെന്‍ഷന്‍ തുക എം എല്‍ എയെ ഏല്‍പ്പിച്ചത്/

ഏറെ പ്രതീക്ഷയോടെയാണ് ഒഴൂര്‍ കളത്തിങ്ങല്‍ പറമ്പില്‍ രാധയെന്ന ഗിരിജാ ദേവി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത്. 6000.00 രൂപയുണ്ടായിരുന്നു. എന്നാല്‍ നാടാകെ ദുരിതത്തിലാവുമ്പോള്‍ ഈ ചെറിയ സഹായം നാടിന് ഉപകാരപ്പെടണമെന്ന ആഗ്രഹത്തിലാണ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

തന്റെ മകന്റെ ഓര്‍മയിലാണ് പണം സമര്‍പ്പിച്ചത്. ഒഴൂരിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എ തുക ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News