ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍

നിരത്തുകളില്‍ ഓട്ടോകള്‍ വീണ്ടും സജീവമായതോടെ യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍. വണ്ടിക്കു സമീപം പൈപ്പില്‍ വെള്ളം കരുതാനുള്ള സംവിധാനം ഒരുക്കി ഇയാള്‍ മറ്റു ഒട്ടോഡ്രൈവര്‍മാര്‍ക്ക് മാതൃകയാവുകയാണ്. മകന്‍ അഖിലാണ് ഇത്തരമൊരു സംവിധാനം ഓട്ടോയില്‍ ഒരുക്കിയത്.

ഇരുപത്തിരണ്ട് കൊല്ലമായി സുരേഷ് കുമാറിന്‍റെ ഓട്ടോ തിരുവനന്തപുരത്തെ നിരത്തുകളിലൂടെ ഓടാന്‍ തുടങ്ങിയിട്ട്. ലോക്ക്ഡൗണിലിളവുവന്നതിനു ശേഷം ഓടിത്തുടങ്ങുന്ന സുരേഷ്ക്കുമാറിന്‍റെ ഒട്ടോയ്ക്കരികില്‍ ഒരു പൈപ്പും അതില്‍ നിറയെ വെള്ളവു മുണ്ടാകും.

വ‍ഴിയരികില്‍ കൈകാണ്ച്ച് ആര്‍ക്കും വെറുതെയങ്ങ് ഓട്ടോയില്‍ കയറി യാത്രചെയ്യാന്‍ സാധിക്കില്ല. കൈകള്‍ സോപ്പുപയോഗിച്ച് ക‍ഴുകിയതിനു ശേഷം മാത്രമെ സവാരി ആരംഭിക്കൂ.

എഞ്ചിനിയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ മകന്‍ അഖിലാണ് ഇത്തരമൊരാശയത്തിനു പിന്നില്‍
ഒരു ദിവസത്തെ സവാരിക്കാവശ്യമായ വെള്ളം ഇതില്‍ ശേഖരിക്കാന്‍ സാധിക്കും. യാത്രക‍ഴിഞ്ഞ് ഓട്ടോ മു‍ഴുവന്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ സുരേഷ്കുമാര്‍ അടുത്ത സവാരിക്ക് പോകാറുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News