പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകള്‍; വിതരണം തുടങ്ങി

കൊവിഡ്കാലത്ത് പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകളുടെ വിതരണം ആരംഭിച്ചു. മുന്ന് വയസുമുതല്‍ ആറുവയസുവരെയുള്ള കുട്ടിതളുെട പോഷകക്കുറവ് പരിഹരിക്കാനാണ് തേനമൃത് ഉപകരിക്കുക.

സംസ്ഥാന വിനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ടി കള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും ചേര്‍ന്നാണ് തേനമൃത് നിര്‍മിച്ചത്. വിതരണോത്ഘാടനം ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

കൊവിഡ്ക്കാലത്ത് മൂന്നുവയസുമുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനാണ് തേനമൃത് വിതരണം ചെയ്യുന്നത്. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് തേനമൃത് നല്‍കിയണ് വിതരണോത്ഘാടനം ഉദ്ഘാടനെ നിര്‍വഹിച്ചത്. പോഷകക്കുറവുള്ള കുട്ടികളെ ശ്രദ്ധിച്ചുമാത്രമെ മുന്നോട്ടു പോകാന്‍ സാധിക്കു എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

തേനമൃത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സ്ത്രികളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം എന്ന പദ്ധതിയുടെ ഭാഗമാണ് തേനമൃത് വിതരണം ചെയ്യുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പോഷകക്കുറവുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് തേനമൃത് നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News