കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ പ്രശസ്ത സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂരാണ് പ്രധാന വേഷത്തിലെത്തുന്നത്.

കൊവിഡ് അടക്കമുള്ള മഹാമാരിക്ക് പിന്നിൽ പരിസരങ്ങളിൽ തുപ്പുന്നതും കാരണമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ‘തുപ്പല്ലേ തുപ്പാത്ത’ എന്ന ഹ്രസ്വചിത്രം .തുപ്പുമ്പോൾ തെറിക്കുന്ന രോഗാണുക്കൾ പുതിയ കാലത്ത് സമ്മാനിക്കുന്നത് മാരക രോഗങ്ങളാണ്. അതിനാൽ മാസ്ക് ഉപയോഗിക്കേണ്ടതിൻ്റെ പ്രധാന്യത്തെക്കുറിച്ചും ഈ ചിത്രം ഓർമിപ്പിക്കുന്നു.

പൊലീസിന്റെ ഇടപെടലിലൂടെ ഉണ്ണി, അനീഷ് എന്നീ കഥാപാത്രങ്ങൾ തങ്ങളുടെ അലസ ജീവിതവും, ദുശ്ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ഇതിവൃത്തം.ബാലചന്ദ്രൻ എരവിൽ രചന നിർവ്വഹിച്ച ചിത്രം നടൻ ഉണ്ണിരാജ് ചെറുവത്തൂരാണ് സംവിധാനം ചെയ്തത്.

ഉണ്ണിരാജ്, അനീഷ് ഫോക്കസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുജേഷ് ഉദിനൂർ, അജേഷ് ചായ്യോത്ത്, അഖിൽ രാജ്, വിനീഷ് ചെറുകാനം, പ്രസൂൺ പ്രസു, അജയൻ വർണന എന്നിവരാണ് അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here