അന്യം നിന്നു പോകുന്ന കര നെൽകൃഷി നാട്ടൊരുമയിലൂടെ വീണ്ടെടുത്ത് കണ്ണൂരിലെ ഒരു കൂട്ടം കർഷകർ

അന്യം നിന്നു പോകുന്ന കര നെൽകൃഷി നാട്ടൊരുമയിലൂടെ വീണ്ടെടുക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം കർഷകർ. എരമം കുറ്റൂർ പഞ്ചായത്തിലെ ചേപ്പത്തോട് എന്ന സ്ഥലത്താണ് കുന്നിൻപ്രദേശത്ത് നിലമൊരുക്കി നെൽകൃഷി ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തരിശായി കിടന്ന ഭൂമിയിൽ വിത്തിറക്കിയത്.

കേരളത്തിന്റെ കാർഷിക സംസ്‌കൃതി തിരിച്ചു പിടിക്കുകയാണ് കണ്ണൂർ ജില്ലയിലെ ചേപ്പത്തോട് ഗ്രാമ വാസികൾ.പണ്ട് കാലത്ത് വ്യാപകമായിരുന്ന കര നെൽകൃഷിയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വീണ്ടും പുനർജനിക്കുന്നത്.

എരമം കുറ്റൂർ പഞ്ചായത്തിൽപ്പെട്ട ചേപ്പത്തോട് കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് രണ്ട് ഏക്കർ തരിശു ഭൂമിയിൽ വിത്തിറക്കിയത്.

കൃഷി വകുപ്പിന്റെ സഹായത്തോട് കൂടിയാണ് കര നെൽകൃഷി ആരംഭിച്ചത്ത്.ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകി എരമം കുറ്റൂർ കൃഷി ഭവൻ കർഷകർക്ക് ഒപ്പമുണ്ട്.

പുതു തലമുറയ്ക്ക് കര നെല്കൃഷിയെ കുറിച്ച് അറിയാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.കുന്നിൻ പ്രദേശത്ത് നെൽക്കതിരുകൾ വിരിയുമ്പോൾ പുതു തലമുറയ്ക്ക് അത് പുത്തൻ അനുഭവമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News