രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 ട്രെയിനുകളും പ്രതിദിനം സര്‍വീസ് നടത്തും.

ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.

അവശേഷിക്കുന്ന തൊഴിലാളികെ തിരിച്ചെത്തിക്കാൻ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here