സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ്; നാല് ഗർഭിണികളും ആറു ജീവനക്കാരും നിരീക്ഷണത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക്വാറെന്റൈനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിലാണ് .

മെയ് 5നാണ് ഡോക്ടർ ഈങ്ങാപ്പുഴയില്‍ നിന്നും ബ്ലാഗ്ലൂരിലേക്ക് പോയത്. പതിനാലിന് എടുത്ത സാമ്പിളുകളുടെ ഫലം ഇന്നലെയെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റിവെന്ന് സ്ഥിരീകരിച്ചത്. ഇതോടെ വിവരം കോഴിക്കോട് ആരോഗ്യവകുപ്പിനെ അറിയിച്ചു.

വീട്ടിലെത്തിയ അന്നുമുതല്‍ റൂം ക്വാറന്‍റൈനിൽ ആണെന്നാണ് ഡോക്ടർ പറയുന്നത്. ആശുപത്രിയിലെ നേഴ്സ് റിസപ്ഷനിഷ്റ്റ് എന്നിവരടക്കം ഡോക്ടറുമായി സമ്പര്‍ക്കം പുലര‍്ത്തിയ ജീവനക്കാരെ ക്വാറന്‍റൈനിലാക്കി. ബാഗ്ലൂരിലേക്ക് ഡോക്ടറെ കോണ്ടുപോയ ടാക്സി ഡ്രൈവറുടെ സാമ്പിളുകള് പരിശോധനക്കയചിട്ടുണ്ട്.

ഇദ്ദേഹമിപ്പോൾ ക്വാറന്‍റൈനിലാണ്. കൂടുതല്‍ പേര്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര‍്ത്തിയിട്ടുണ്ടോയെന്നറിയാല്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News