‘ബെവ് ക്യു’; ആപ്പിന്റെ ട്രയൽ വിജയം; ഏറ്റവും അടുത്ത ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം വാങ്ങാം

സംസ്ഥാനത്ത് മദ്യ വിതരണത്തിനായുള്ള ബിവറേജസ് കോർപറേഷൻ തയ്യാറാക്കിയ ആപ്പ് സജ്ജമായി. ബെവ് ക്യൂ എന്ന ആപ്പിന് ഗൂഗിളിന്‍റെ കൂടി അനുമതി ലഭിച്ചാൽ പ്ളേസ്റ്റോറിൽ ലഭ്യമാകും. ജിപിഎസ് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്‍റെ പ്രവർത്തനം. ശനിയാ‍ഴ്ചയോട് കൂടി മദ്യ വിൽപ്പന ആരംഭിക്കാനാകാനുമെന്നാണ് സൂചന.

ഉപഭോക്താവിന്‍റെ ഏറ്റവും അടുത്തുള്ള ബാർ, ബെവ്കോ ഒാട്ട്, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഇ ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തി മദ്യം വാങ്ങാം. ഒരാൾക്കു പരമാവധി 3 ലീറ്റർ വരെ മദ്യമാണു ലഭിക്കുക.

5 ദിവസങ്ങൾക്ക് ശേഷം മാത്രമേ ആ വ്യക്തിക്ക് വീണ്ടും മദ്യം വാങ്ങാൻ സാധിക്കു. ബെവ് ക്യൂ എന്ന ബിവറേജസ് കോർപറേഷൻ തയ്യാറാക്കിയ ആപ്പ് ഉടൻ പ്രവർത്തന സജ്ജമാകും. ഗൂഗിളിന്‍റെ അനുമതി കൂടി ലഭിച്ചാൽ ആപ്ളിക്കേഷൻ പ്ളേസ്റ്റോറിൽ ലഭ്യമാകും. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

ആപ്പ് പ്രവർത്തന സജ്ജമായാൽ ട്രയൽ റൺ കൂടി നടത്തി വേഗത്തിൽ മദ്യ വിതരണം ആരംഭിക്കാനാണ് സർക്കാർ ശ്രമം. ബാറുകളിൽ നിന്നടക്കം സർക്കാർ വിലയ്ക്കാണ് മദ്യം ലഭിക്കുക.

മദ്യം വാങ്ങാനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം,സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാൻ അനുമതിയില്ല, എന്നാൽ ഭക്ഷണം പാഴ്സലായി വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News