എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം.
ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മെയ് 26 മുതല്‍ 29 വരെയായി നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളാണ് മാറ്റിയത്.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് കേന്ദ്രം, സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമാര്‍ഗനിര്‍ദേശം വന്നതിനുശേഷമാകും പരീക്ഷാ തീയതി സര്‍ക്കാര്‍ തീരുമാനിക്കുക.

നിലവില്‍ സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുകൂലമായ സാഹചര്യമാണ്. അതുകൊണ്ട് കേന്ദ്ര തീരുമാനം വന്നാലുടന്‍ പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ നാലാംഘട്ട ലോക്ഡൗണ്‍ കഴിയുന്നതുവരെയുള്ള സംസ്ഥാനത്ത് പരീക്ഷകള്‍ ഉണ്ടാകില്ല.

കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കമൂലമുള്ള കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടപോയത്.

ഈ മാസം അവസാനം നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here