യുഎഇയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി

യുഎഇ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയിലെത്തി.

അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള സംഘമാണ് എത്തിയത്.

എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു ഇന്ന് രാവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

105 അംഗ സംഘത്തില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. അടിയന്തര പരിചരണത്തില്‍ വൈദഗ്ദ്യമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഈ സംഘത്തിലുണ്ട്.

അവധിക്ക് നാട്ടില്‍ വന്നു ലോക്ക് ഡൌണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയവരും ഈ സംഘത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News